temple-photo-klm
മുളങ്കാടകം ദേവീക്ഷേത്രത്തിൽ ആരംഭിച്ച രാമായണപാരായണം

കൊല്ലം: മുളങ്കാടകം ദേവീക്ഷേത്രത്തിൽ ആരംഭിച്ച രാമായണപാരായണം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പള്ളിക്കൂടത്തിൽ ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി എസ്. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മെമ്പർ പി. വിജയബാബു, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി കൺവീനർ ഗോപിനാഥ് പാമ്പട്ടയിൽ, ക്ഷേത്ര നിർമ്മാണ കമ്മിറ്റി കൺവീനർ ഹരിശങ്കർ, ചാത്തന്നൂർ വിശ്വകർമ്മ വേദ പഠനകേന്ദ്ര ധാർമ്മിക സംഘം പ്രാസിഡന്റ് ആറ്റൂർ ശരത്ത് ചന്ദ്രൻ, പി. വാസുദേവൻ എന്നിവർ സംസാരിച്ചു. ക്ഷേത്രം മേൽശാന്തി പാലത്തും പട്ടിൽ ആർ. ശെൽവരാജ് ആചാര്യ, മേൽശാന്തി അനു മോഹൻ ആചാര്യ, കീഴ്‌ശാന്തി ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ശിവപാർവതി പൂജയും നടന്നു.