photo
സുവർണ്ണന്റെ വീടിന് സമീപമുള്ള ഷെഡിൽ പ്രവർത്തിച്ചിരുന്ന അനധികൃത കുടിവെള്ള ഫാക്ടറി.

കരുനാഗപ്പള്ളി : ഭക്ഷ്യ സുരക്ഷാ വിഭാഗം ആലപ്പാട് ഗ്രാമപഞ്ചായത്തിൽ ഉ‌ടനീളം നടത്തിയ പരിശോധനയിൽ ആനധികൃതമായി പ്രവർത്തിച്ചിരുന്ന കുടിവെള്ള ഫാക്ടറി കണ്ടെത്തി. അഴീക്കൽ തലസ്ഥാനത്തിന് സമീപം സുവർണന്റെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് കുടിവെള്ള ഫാക്ടറി പ്രവർത്തിച്ചരുന്നത്. കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ഒരു വർഷത്തിന് മുമ്പ് സുവർണന് ഭക്ഷ്യസുരക്ഷാ വിഭാഗം ലൈസൻസ് നൽകിയിരുന്നു. ഇതിന്റെ മറവിലാണ് കുടിവെള്ള ഫാക്ടറി ആരംഭിച്ചത്. മൂന്ന് മാസത്തിന് മുമ്പ് മുതലാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുടിവെള്ള വിതരണത്തിനായി നൽകിയ ലൈസൻസ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ റദ്ദാക്കുകയും അനധികൃത കുടിവെള്ള ഫാക്ടറി അടച്ച് പൂട്ടുകയും ചെയ്തു. പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ ഓഫീസർ അനീഷ, ജീവനക്കാരായ സജിത, അനൂപ് എന്നിവർ നേതൃത്വം നൽകി.