കൊല്ലം: അയണിമൂട്ടിൽ പരേതനായ നീലകണ്ഠൻ വൈദ്യരുടെയും നാരായണിയുടെയും മകൻ ചവറ കുളങ്ങര ഭാഗം കൊച്ചുവീട്ടിൽ ബാലകൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: മാധുരി. മക്കൾ: സാജൻ (സതേൺ റെയിൽവേ), സാബു (ദർശൻ കേബിൾ നെറ്റ് വർക്ക്, മുകന്ദപുരം), സജിത. മരുമക്കൾ: ലക്ഷ്മി സാജൻ (അസി. സെക്രട്ടറി പിടഞ്ഞാറേ കൊല്ലം സർവീസ് സഹകരണ ബാങ്ക്), അശ്വതി സാബു, സജീവ് (അസി. എൻജിനിയർ ടി.എൻ.ഇ.ബി, ചെന്നൈ). മരണാനന്തര ചടങ്ങുകൾ 22ന്.