ചാത്തന്നൂർ: ഇത്തിക്കര പാലത്തിൽ നിന്ന് ആറ്റിൽ ചാടി കാണാതായ ആൾക്കായി തെരച്ചിൽ. ആദിച്ചനല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇരവിപുരം സ്വദേശി അജിയാണ് (50) ഇന്നലെ വൈകിട്ട് ആറോടെ ആറ്റിൽ ചാടിയത്. ബൈക്കിലെത്തിയ ഇയാൾ ദേശീയപാതയോരത്ത് ബൈക്ക് നിറുത്തിയ ശേഷം പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരവൂരിൽ നിന്ന് ഫയർ ഫോഴ്സും കൊല്ലത്ത് നിന്നും സ്കൂബാ ടീമും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഏഴരയോടെ തെരച്ചിൽ അവസാനിപ്പിച്ചു. ഇയാൾ പാസ്റ്ററായി പ്രവർത്തിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.