jimesh-

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. മങ്ങാട് ചാത്തിനാംകുളം സ്നേഹതീരം കരുണവേലു നിവാസിൽ ജിമേഷാണ് (ചിക്കു, 21) അറസ്റ്റിലായത്. ഫോറൻസിക് ലാബിൽ നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മങ്ങാട് സ്വദേശിയായ 16 വയസുള്ള പെൺകുട്ടിയെ കടത്തികൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ഇയാൾ മുമ്പും സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.എസ്. ശ്രീനാഥ്, സന്തോഷ്, അൻസർഖാൻ, മധു, ജയൻ.കെ. സക്കറിയ, സി.പി.ഒമാരായ അനീഷ്, ബിനു, സാജൻ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.