പുനലൂർ: ഐക്കരക്കോണം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ ബോവത്കരണവും സ്നേഹഗാഥയും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വാർഡ് കൗൺസിലർ കെ.പുഷ്പ ലത സ്നേഹ ദീപം തെളിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.എസ്.സത്യബാബു അദ്ധ്യക്ഷനായി. മുൻ വാർഡ് കൗൺസിലർ എസ്.സുബിരാജ്,ലൈബ്രറി സെക്രട്ടറി ബി.ചന്ദ്രബാബു, ജോ.സെക്രട്ടറി ജി.സുരേഷ്കുമാർ, വനിത വേദി സെക്രട്ടറി അഞ്ചു സുനിൽ, എസ്.സജീവ്,ശാന്തകുമാരി, പി.ജെ.പ്രമോദ്, എസ്.ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. പി.കൃഷ്ണൻ കുട്ടി സ്നേഹ സന്ദേശവും മുൻ സാമൂഹ്യക്ഷേമ വകുപ്പ് ലീഗൽ അഡ്വൈസർ ഗ്രീഷ്മ പ്രകാശം സ്ത്രീ സുരക്ഷ നിയമ ബോധവത്കരണ ക്ലാസും നയിച്ചു.