കൊല്ലം: റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാത്ത നികുതി ദായകർക്കായി പ്രഖ്യാപിച്ച ആംനെസ്റ്റി സ്കീമിനെ കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയഷൻ സംസ്ഥാന സമ്മേളനം സ്വാഗതം ചെയ്തു. എന്നാൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെട്ടവർക്ക് സ്കീമിന്റെ ഗുണം ലഭ്യമല്ല. ഇത്തരം വ്യാപാരികളുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുകയും സർക്കാരിലേക്ക് ലഭിക്കേണ്ട നികുതി അടക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജി.എസ്.ടി സംബന്ധിച്ച പരാതികൾക്ക് നികുതി വകുപ്പിൽ നിന്ന് മറുപടി ലഭിക്കുന്നില്ല. ഇതിനാൽ സംസ്ഥാന - ജില്ലാതല റിഡ്രസൽ സെൽ മീറ്റിംഗുകൾ വിളിച്ചുചേർത്ത് വ്യാപാരികളുടെയും പ്രാക്ടീഷ്ണമാരുടെയും സംശയങ്ങളും പരാതികളും പരിഹരിക്കണം.
ടാക്സ് പ്രാക്ടീഷണർ മാർക്കും സ്റ്റാഫിനും കുടുംബാംഗങ്ങൾക്കും കൊവിഡ് വാക്സിനേഷന് മുൻഗണന നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. മണിരഥൻ ഉദ്ഘാടനം ചെയ്തു.