കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയവുമായി ചിൽഡ്രൻസ് ഹോമിലെ വിദ്യാർത്ഥികൾ. ശക്തികുളങ്ങര ക്യു.എസ്.എസ്.എസ് അഞ്ജനം ചിൽഡ്രൻസ് ഹോമിലെ എട്ട് പെൺകുട്ടികളാണ് പ്രതിസന്ധികൾക്കിടയിലും മികച്ച വിജയം നേടിയത്. ഇവരിൽ രണ്ടുപേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. എല്ലാവരും ശക്തികുളങ്ങര സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥിനികളാണ്. കരുതലിന്റെ കരങ്ങളിലൂടെ നൂറ് ശതമാനം വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് ചിൽഡ്രൻസ് ഹോം അധികൃതർ.