ചവറ: ദോഹ ഖത്തറിൽ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചവറ കൊട്ടുകാട് മുകുന്ദപുരം മേനാമ്പള്ളി സൽമിയ മൻസിൽ ശംസുദ്ദീന്റെ മകൻ പാറപ്പു കിഴക്കതിൽ (സാൽമിയ മൻസിൽ) അബ്ദുൽ സലാമാണ് (47) മരിച്ചത്. ഇന്നലെ രാവിലെ താമസിച്ചിരുന്ന മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ദോഹയിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഭാര്യ: ഷെെനി. മക്കൾ: സൽമിയ സലാം, മുഹമ്മദ് സഫ്വാൻ. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.