പുനലൂർ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കാളവണ്ടിയുമായി ആര്യങ്കാവിൽ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തെന്മല പൊലീസ് കേസ് എടുത്തു. യൂത്ത് കോൺഗ്രസ് നേതാവും കഴുതുരുട്ടി വെഞ്ച്വർ സ്വദേശിനിയുമായ അജിത ഉൾപ്പടെ കണ്ടാൽ അറിയാവുന്ന നിരവധി പേർക്കെതിരെയാണ് കേസ് എടുത്തതെന്ന് എസ്.ഐ. ഡി.ജെ.ശാലു അറിയിച്ചു. ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിന് സമീപത്ത് നിന്ന് ആർ.ഒ.ജംഗ്ഷൻ വരെയാണ് പ്രതിഷേധ പ്രകടനം നടത്തിയത്.