ചവറ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ചവറ ബ്ലോക്ക് തല കർഷക സഭ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ഡോ.സുജിത് വിജയൻ പിള്ള എം. എൽ. എ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ നൂതന പദ്ധതികളെ കുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ റിപ്പോർട്ട് ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പശ്ശേരി അദ്ധ്യക്ഷനായി. ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസിധരൻ പിള്ള,വൈസ് പ്രസിഡന്റ് സോഫിയ സലാം,ജില്ലാ പഞ്ചായത്ത് മെമ്പർ സി. പി. സുധീഷ് കുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്,ഷാജി പള്ളിപ്പാടാൻ, സീനത്ത്, ജിജി രഞ്ജിത്, സജി അനിൽ, രതീഷ് ആർ, ജോയ് ആന്റണി, പ്രിയ ഷിനു,നൂബിയബഷീർ, ഷിജിന,രശ്മി ജയരാജ് എന്നിവർ പ്രസംഗിച്ചു.