v

കൊല്ലം: പലചരക്കുകടയിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുണ്ടയ്ക്കൽ കളിയിക്കൽ കടപ്പുറത്ത് സ്റ്റീഫൻ മോറിസ് (26), പ്രായപൂർത്തിയാകാത്ത യുവാവ് എന്നിവരാണ് കഴിഞ്ഞ ദിവസം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. 12ന് തേവള്ളി ഓലയിൽകടവിലെ പലചരക്ക് കടയിലാണ് ഇവർ മോഷണം നടത്തിയത്. കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനെയെത്തി കടയുടമ സാധനം എടുക്കാനായി ഉള്ളിലേക്ക് പോയപ്പോൾ മേശയിലുണ്ടായിരുന്ന 7000 രൂപ മോഷ്ടിച്ച് ഇരുവരും കടന്നുകളയുകയായിരുന്നു. തുടർന്ന് കടയുടമ വെസ്റ്റ് പൊലീസിൽ പരാതി നൽകി. സിറ്റിപൊലീസ് കമ്മിഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.സി.പി പ്രദീപ് കുമാറിന്റെ നിർദേശപ്രകാരം വെസ്റ്റ് എസ്.ഐ ശ്യാംകുമാർ, വനിതാ എസ്.ഐ ആശ, ഷാഡോ എസ്.ഐ ജയകുമാർ, എ.എസ്.ഐ ബൈജു ജറോം, സി.പി.ഒമാരായ മനു,​ സിനു, റിബു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ സ്റ്റീഫൻ മോറീസിനെ റിമാൻഡ് ചെയ്തു.