v

കൊല്ലം: സംസ്ഥാനത്ത്‌ ചിക്കൻ വില കുതിച്ചുയരുന്നത്‌ തടയാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന്‌ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌ അസോസിയേഷൻ. രണ്ടാഴ്ചക്കിടയിൽ ഇരട്ടിയോളം വർദ്ധനവാണ്‌ ചിക്കൻ വിലയിലുണ്ടായത്. സംസ്ഥാനത്ത്‌ കൃത്രിമമായി ചിക്കൻ ക്ഷാമം സൃഷ്ടിച്ച്‌ അന്യായമായി വില വർദ്ധിപ്പിക്കുന്നതിന്‌ പിന്നിൽ അന്യസംസ്ഥാന ചിക്കൻ ലോബിയാണ്‌. അന്യസംസ്ഥാന ലോബികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത്‌ തടയാൻ നടപടി സ്വീകരിക്കണമെന്നും, തദ്ദേശ ചിക്കൻ ഫാമുകളിൽ നിന്ന് വിപണിയിൽ ചിക്കൻ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ആർ. ചന്ദ്രശേഖരനും (മഹാലലഷ്മി) സെക്രട്ടറി രാജീവ്‌ ദേവലോകവും ആവശ്യപ്പെട്ടു.