കൊട്ടിയം: ഇരവിപുരം വാളത്തുംഗലിൽ പശുക്കുട്ടിയുടെ ജഡം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളത്തുംഗൽ - തട്ടാമല റോഡിൽ മന്നം മെമ്മോറിയൽ സ്കൂളിന് സമീപമാണ് ഏകദേശം രണ്ടു മാസത്തോളം പ്രായമുള്ള പശുക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. പ്രദേശവാസികൾ വാളത്തുംഗൽ ഡിവിഷൻ കൗൺസിലർ എസ്. സുജയെ വിവരമറിയിച്ചതിനെ തുടർന്ന് കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളെത്തി പശുക്കുട്ടിയുടെ ജഡം മറവ് ചെയ്തു.