പുത്തൂർ: സി.പി.എം കലയപുരം വായനശാല ബ്രാഞ്ച് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ.ജോൺസൺ, പി.ഐഷാപോറ്റി എന്നിവർ പങ്കെടുക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി വിജയികളെ അനുമോദിക്കും. ചികിത്സാ ധനസഹായ വിതരണവും നടക്കും.