കിഴക്കേകല്ലട: കവിത്രയ ഗ്രന്ഥശാലയുടെ 40-ാം സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രതീകാത്മകമായി നാൽപ്പത് മൺചെരാതുകളിൽ ദീപം തെളിച്ചാണ് പരിപാടികൾ ആരംഭിച്ചത്. സ്ഥാപക സെക്രട്ടറിയും കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറിയുമായ ജി. വേലായുധൻ ആദ്യ ദീപം തെളിച്ചു. തുടർന്ന് നടന്ന ഗ്രന്ഥശാലാ സംഗമത്തിൽ കാഥികൻ കല്ലട വി.വി. ജോസ്, ബിപിൻ പനച്ചാറ, ബി. അനിൽകുമാർ, വൈ. തോമസ്, എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു. ഓൺലൈനായി കാഥികൻ കല്ലട വി.വി. കുട്ടി അനുസ്മരണവും ഗ്രന്ഥശാലയിൽ നടന്നു. അഡ്വ. കെ.പി. സജിനാഥ് മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് വിപിൻ വിക്രം അദ്ധ്യക്ഷത വഹിച്ചു. എൻ.ഹരിദേവൻ, കെ.ആർ. ശ്രീജിത്ത്, ബി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.