kseb
ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കെ.എസ്.ഇ.ബി പാരിപ്പള്ളി സെക്ഷൻ ഓഫീസിലെ ജീവനക്കാർ വാങ്ങി നൽകിയ മൊബൈൽ ഫോൺ വി ജോയ് എം.എൽ.എ കൈമാറുന്നു

കൊല്ലം: ഓൺലൈൻ പഠനസൗകര്യംലഭിക്കാത്ത രണ്ടു കുട്ടികൾക്ക് മൊബൈൽ ഫോൺ സമ്മാനിച്ച് പാരിപ്പള്ളി സെക്ഷനിലെ കെ.എസ്.ഇ.ബി ജീവനക്കാർ. കിഴക്കനേല ഗവൺമെന്റ് എൽ.പി.എസിലെ രണ്ടാം ക്ലാസുകാരി ബി. അശ്വതിക്കും മൂന്നാം ക്ലാസുകാരൻ എം.ബി. ബിജിത്തിനുമാണ് സമ്മാനമായി മൊബൈൽ ഫോണുകൾ ലഭിച്ചത്.

ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് മൊബൈൽ ഫോൺ വിതരണം ചെയ്തപ്പോൾ ഇവർക്ക് കൃത്യസമയത്ത് എത്താൻ കഴിഞ്ഞിരുന്നില്ല അശ്വതിയുടെ അമ്മ ഉഷയ്ക്ക് കൊവിഡായിരുന്നു. ബിജിത്തിന്റെ അമ്മ ബിന്ദുവിന് കശുഅണ്ടി ഫാക്ടറിയിൽ നിന്ന് അവധി ലഭിച്ചില്ല. ഈ കുരുന്നുകളുടെ വിഷമം അറിഞ്ഞ വി. ജോയ് എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം കെ.എസ്.ഇ.ബി ജീവനക്കാർ രണ്ടാൾക്കും മൊബൈൽ വാങ്ങി നൽകുകയായിരുന്നു. പാരിപ്പള്ളി സെക്ഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ വി. ജോയി എം.എൽ.എ ഇരുവരുടെയും രക്ഷാകത്താക്കൾക്ക് മൊബൈൽ ഫോൺ കൈമാറി.