കുളത്തൂപ്പുഴ: ഗ്രാമ പഞ്ചായത്തിൽ വില്ലുമലയിൽ തരിശായി കിടന്ന രണ്ടേക്കർ സ്ഥലത്ത് കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പച്ചക്കറി ക്ളസ്റ്ററിന്റെയും നേതൃത്വത്തിൽ വിളവെടുപ്പ് മഹോത്സവം നടന്നു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സെയിഫുദ്ദീൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി . ലൈലാബീവി ,ഷീജാറാഫി, ചന്ദ്രകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാബു എബ്രഹാം , അജിത കുമാരി എന്നിവർ പങ്കെടുത്തു. ജയപ്രകാശ് , ശശി കുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.