al
കേരളകോൺഗ്രസ്‌ (ബി )കുന്നത്തൂർ നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ നിയോജകമണ്ഡലം പ്രസിഡൻ്റ് പുത്തൂർസനിൽ കൊല്ലംജില്ലാ പ്രസിഡന്റും കൊട്ടാരക്കര നഗരസഭാചെയർമാനുമായ എ ഷാജുവിൽ നിന്ന് ഏറ്റുവാങ്ങുന്നു

പുത്തൂർ: കേരളകോൺഗ്രസ്‌ (ബി) കുന്നത്തൂർ നിയോജകമണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. കുന്നത്തൂർ നിയോജകമണ്ഡലത്തിലെ മെമ്പർഷിപ്പ് നിയോജകമണ്ഡലം പ്രസിഡന്റ് പുത്തൂർ സനിൽ കൊല്ലംജില്ലാ പ്രസിഡന്റും കൊട്ടാരക്കര നഗരസഭാചെയർമാനുമായ എ .ഷാജുവിൽ നിന്ന് ഏറ്റുവാങ്ങി .മഹേഷ്‌ ചെറുമങ്ങാട്, അജീഷ് ,ഷീജ ജി.എസ്. രാജീവ്‌, സനുഗോപാൽ ബാബു പൂച്ചെടിവിള എന്നിവർ സംസാരിച്ചു.