v

കൊല്ലം: കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ ലക്ഷ്യമിട്ട് ശ്രീനാരായണ വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ വോളണ്ടിയർമാർക്കായി വെബിനാർ സംഘടിപ്പിച്ചു. എൻ.എസ്.എസ് കേരള യൂണിവേഴ്സിറ്റി പ്രോഗ്രാം കോ ഓർഡിനനേറ്റർ പ്രൊഫ. ഡോ. എ. ഷാജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഡോ. പ്രവീൺ പ്രദീപ് ബോധവത്കരണ ക്ളാസ് നയിച്ചു. എൻ.എസ്.എസ് ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ജി. ഗോപകുമാർ, ശ്രീനാരായണ വനിതാ കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. എസ്. ഉഷ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ സോന ജി. കൃഷ്ണൻ സ്വാഗതവും ഡി. ദേവിപ്രിയ നന്ദിയും പറഞ്ഞു. വോളണ്ടിയർമാരായ ഗാഥ, ആതിര, കൃപ, അശ്വിത, രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.