കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തും. രാവിലെ 11ന് നടക്കുന്ന ധർണയിൽ നെടുവത്തൂർ, തേവലപ്പുറം ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ളവർ പങ്കെടുക്കും.