പുത്തൂർ: ഡി.വൈ.എഫ്.ഐ തേവലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഠനവണ്ടി ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഫ്ളാഗ് ഒഫ് ചെയ്യും. പ്രദേശത്തെ എല്ലാ ഗവ.എൽ.പി സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യാനാണ് വണ്ടി പുറപ്പെടുകയെന്ന് ഭാരവാഹികൾ അറിയിച്ചു.