kunnicode-congress
ഇന്ധന, പാചകവാതക, നിത്യോപക സാധനങ്ങളുടെ വില വർദ്ധനവിനെതിരെ കോൺഗ്രസ് വെട്ടിക്കവല മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : ഇന്ധന, പാചകവാതക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെ കോൺഗ്രസ് വെട്ടിക്കവല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണവും പ്രതിഷേധ സംഗമവും നടത്തി. പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് നടത്തിയ സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമര പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് സജി യോഹന്നാൻ, മാത്തുക്കുട്ടി പനവേലി, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാ സജി, ഗ്രാമപഞ്ചായത്തംഗങ്ങളായ സുരേന്ദ്രൻ, ബിന്ദു പ്രസാദ്, സാലി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.