കരുനാഗപ്പള്ളി: 23-ാമത് ടോക്കിയോ ഒളിംപിക്സിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്താൻ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് പ്രോത്സാഹനവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ചവറ ബ്ലോക്ക് പഞ്ചായത്തിന്റെയും മനയിൽ ഫുട്ബോൾ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഒളിംപിക്സ്

ആവേശത്തിന് തിരികൊളുത്തുന്നു. 20 ന് രാവിലെ 10 ന് പന്മന ഡെർബിസ് ടർഫ് സ്റ്റേഡിയത്തിൽ ഷൂട്ട് ദി ഗോളും ഷൂട്ട് ആൻ ആരോയും സംഘടിപ്പിക്കുന്നു. പരിപാടിയിൽ സാമുഹ്യ- സാംസ്കാരിക- രാഷ്ട്രീയ- കായികരംഗത്തെ പ്രമുഖരും കായിക പ്രേമികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിക്കുന്നു. .