കൊല്ലം: ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ക്ഷേത്ര മതിൽ തകർത്തു . ക്ഷേത്ര പരിസരത്ത് ആരാധനയിലായിരുന്ന ചവറ സ്വദേശിനിയായ ദീപയ്ക്ക് നിസാര പരിക്കേറ്റു.
ഞായറാഴ്ച രാവിലെ 10.30നായിരുന്നു അപകടം. പാലക്കാട് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ചവറ നല്ലെഴുത്ത് മുക്ക് ശ്രീ അരത്തകണ്ഠ ശാസ്താ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.കൊല്ലം മയ്യനാട് ,ജേക്കബിൽ ,ജേക്കബ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത് .പാലക്കാട് വൈദ്യുതി വകുപ്പ് ജീവനക്കാരനാണ് ജേക്കബ്. ചവറ ഭാഗത്തുനിന്ന് വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടയിലായിരുന്നു അപകടം. ക്ഷേത്രത്തിന് മുൻവശം വച്ചിരുന്ന സ്‌കൂട്ടറുകൾ അപകടത്തിൽ തകർന്നു. ക്ഷേത്രത്തിന്റെ ബോർഡും തകർന്നിട്ടുണ്ട്. ചവറ പൊലീസ് കേസെടുത്തു.