പോരുവഴി: ശൂരനാട് വടക്ക് കണ്ണമം ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാലക്കുറുപ്പ്, എച്ച്. അബ്ദുൾ കരീം, സുജാതാ രാധാകൃഷ്ണൻ, വാർഡ് പ്രസിഡന്റ് രാജാൻ, അരുൺ ഗോവിന്ദ്, കെ. കൃഷ്ണൻകുട്ടി നായർ, നളിനാക്ഷൻ, ഉണ്ണിക്കൃഷ്ണനുണ്ണിത്താൻ എന്നിവർ പങ്കെടുത്തു.