പോരുവഴി : കുന്നത്തൂർ ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ നെൽസൺ മണ്ടേല ദിനം 'സ്വതന്ത്രമായി ചിന്തിക്കുന്ന സ്നേഹിതർ " എന്ന പേരിൽ ആചരിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ് .ശശികുമാർ എസ് .എസ് .എൽ .സി പരീക്ഷാ വിജയികളെ അനുമോദിച്ചു. മിഴികുട്ടിക്കൂട്ടം ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഹ്സൻ ഹുസൈൻ , ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, അക്കരയിൽ ഹുസൈൻ, അർത്തിയിൽ അൻസാരി, സി കെ. വിജയാനന്ദ്, ടി.എസ്. നൗഷാദ്, യഹ്യഖാൻ ,ജിജി ഹനീഫ, ആദില ബൈജു ,റാഷിദ് പോരുവഴി എന്നിവർ സംസാരിച്ചു.