aplus
ബംഗാൾ സ്വദേശിനി മോണോ ലിസ സർക്കാരിനെ പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി വീട്ടിലെത്തി ആഭരിക്കുന്നു.

ഓയൂർ : എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബംഗാൾ സ്വദേശിനി മോണോലിസ സർക്കാരിനെ പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി വീട്ടിലെത്തി ആദരിച്ചു. പൂയപ്പള്ളി ഗവ.സ്കൂൾ വിദ്യാർത്ഥിനിയാണ്. പശ്ചിമ ബംഗാൾ ബരാക് പൂർ സ്വദേശികളായ ഹർദ്ദൻ സർക്കാരിന്റെയും റുനു സർക്കാരിന്റെയും മകളാണ് മോണോലിസ. മരുതമൺപള്ളി കോഴിക്കോട്ട് വാടകയ്ക്ക് താമസിക്കുകയാണ്. കോഴിക്കോട് മോണിംഗ് സ്റ്റാർ ക്ലബ് മോണോലിസ യെ ആദരിച്ചു. വാർഡ് മെമ്പർ ഗിരീഷ് പുസ്തകങ്ങൾ കൊടുത്ത് ആദരിച്ചു.സ്കൂൾ അദ്ധ്യാപകരും മോണോലിസയുടെ വീട്ടിലെത്തി ആദരിച്ചു.