ഓയൂർ: സി.പി. എം പുന്നക്കോട് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച മൊബൈൽ ഫോണുകളുടെയും പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം കവി ആർ.സജീവ് നിർവഹിച്ചു. വാർഡ് മെമ്പർ വി.സരിത അദ്ധ്യക്ഷത വഹിച്ചു. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വിശ്വനാഥൻപിളള മുഖ്യപ്രഭാഷണം നടത്തി.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ത്യാഗരാജൻ, സുബാഷ് രാജൻമുളയക്കോണത്ത് എന്നിവർ സംസാരിച്ചു..
ജോണി ഫിലിപ്പോസ് സ്വാഗതവും കെ.മോഹനൻ നന്ദിയും പറഞ്ഞു.