പാരിപ്പള്ളി: കൊവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ, ഡെക്കറേഷൻ, പരസ്യ പ്രക്ഷേപണ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള പള്ളിക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ ജി.എസ്. ജയലാൽ, ജോയി എന്നിവർക്ക് നിവേദനം നൽകി. മേഖലാ പ്രസിഡന്റ് അനിൽകുമാർ അനിഴം ,സെക്രട്ടറി ലിജു സംസ്കൃതി, ട്രഷറർ സുന്ദരേശൻ മഹാദേവ, ജോയിന്റ് സെക്രട്ടറി ശ്രീരാജ്, ജില്ലാ കമ്മിറ്റിയം ഉണ്ണി മഹാദേവ എന്നിവർ പങ്കെടുത്തു.