കൊല്ലം കഞ്ചാവ് കടത്ത് ഉൾപ്പടെയുള്ള നിരവധി കേസുകളിലെ പ്രതിയെ കിളികൊല്ലൂർ പൊലീസ് പിടികൂടി. മങ്ങാട് ഐശ്വര്യ നഗർ 18ൽ ലിഞ്ചു തങ്കച്ചനാണ് (33) പിടിയിലായത്. സഹോദരന്റെ വീട്ടിൽക്കയറി സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ്. ഇക്കഴിഞ്ഞ എട്ടിനായിരുന്നു സംഭവം.

കഞ്ചാവുമായി പിടിയിലായ പ്രതി എക്‌സൈസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട് ഒളിവിൽ കഴിയവെയാണ് സ്‌കൂട്ടർ കത്തിച്ചത്. ബൈപ്പാസിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ ശ്രീനാഥ്, ജയൻ കെ. സക്കറിയ, അൻസർഖാൻ, താഹാക്കോയ, മധു തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.