കൊല്ലം: പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയുടെയും തൃക്കടവൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം നടത്തി. ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ഡിവിഷൻ കൗൺസിലർ ഗിരിജ സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. കിസാൻസഭ മണ്ഡലം സെക്രട്ടറി കെ.ബി. മനോജ്, ഗ്രന്ഥശാലാ പ്രസിഡന്റ് എം.ജെ. ഉണ്ണിക്കുട്ടൻ, സെക്രട്ടറി സി.വി. അജിത്കുമാർ, ജെ. വിജയൻപിള്ള, എസ്. രഘുനാഥൻപിള്ള, സതീഷ് സദ്മം, ടി.ആർ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.