പരവൂർ: പെരുമ്പുഴ യക്ഷിക്കാവ് ഗണഗീതം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ബി.ജെ.പി പ്രവർത്തകരുടെയും നേതൃത്വത്തിൽ നിർദ്ധനരായ രണ്ട് വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ മൊബൈൽ ഫോണുകൾ വാങ്ങിനൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, സെക്രട്ടറി സുനിൽകുമാർ, ട്രസ്റ്റ് സെക്രട്ടറി അരുൺ, ജോയിന്റ് സെക്രട്ടറി സുധീർ, ഷിബു, സുരേഷ് ബാബു, ജി. ശ്രീലാൽ, പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.