കൊല്ലം: 'വാക്സിൻ തരൂ, ജീവൻ രക്ഷിക്കൂ' എന്ന മുദ്രവാക്യം ഉയർത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷാനവാസ്ഖാൻ, പി. രാജേന്ദ്രപ്രസാദ്, നേതാക്കളായ ജി. പ്രതാപവർമ്മ തമ്പാൻ, പി. ജർമിയാസ്, കെ.ജി. രവി, എ.കെ. ഹഫീസ്, ഗീത ശിവൻ, വൈ. ഷാജഹാൻ, കെ.കെ. സുനിൽകുമാർ, നെടുങ്ങോലം രഘു, എൻ. ഉണ്ണിക്കൃഷ്ണൻ, മുനമ്പത്ത് വഹാബ്, നജീം മണ്ണേൽ, കെ.ആർ.വി. സഹജൻ, സന്തോഷ് തുപ്പാശേരി, കാഞ്ഞിരവിള അജയകുമാർ, സേതുനാഥപിള്ള, ചക്കിനാൽ സനൽകുമാർ, കൃഷ്ണവേണി ശർമ്മ, എസ്. ശ്രീകുമാർ, ജി. ജയപ്രകാശ്, വാളത്തുംഗൽ രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.