photo-thodiyoor-img
കെ.എം.എ ലത്തീഫ് അനുസ്മരണ സമ്മേളനവും മൊബൈൽ ഫോൺ വിതരണവും കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാഘാടനം ചെയ്യുന്നു

തൊടിയൂർ: കെ.എം.എ ലത്തീഫ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കെ.എം.എ ലത്തീഫിന്റെ പത്താം അനുസ്മരണ സമ്മേളനവും മൊബൈൽ ഫോൺ വിതരണവും കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെ.പി.സി.സി സെക്രട്ടറിമാരായ തൊടിയൂർ രാമചന്ദ്രൻ, ആർ. രാജേശഖരൻ, എ.കെ. ശ്രീദേവി, കാർഷികടാശ്വാസ കമ്മിഷൻ അംഗം കെ.ജി. രവി, എം. അൻസാർ, മുനമ്പത്ത് വഹാബ്, ചിറ്റുമൂല നാസർ, വൈ. ഷാജഹാൻ, സി.ഒ. കണ്ണൻ, ഷിബു എസ്. തൊടിയൂർ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടി കെ.എ. ജവാദ്,​ എ.എ. അസീസ് തുടങ്ങിയവർ സംസാരിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർത്ഥികൾക്കാണ് മൊബൈൽ ഫോൺ നൽകിയത്.