bmherief
ക്ലാപ്പന ബി.എം. ഷരീഫ് കാരുണ്യസമിതിയുടെ നേതൃത്വത്തിൽ നടന്ന മൊബൈൽ ഫോൺ വിതരണവും കൊവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ക്ലാപ്പന ബി.എം. ഷരീഫ് കാരുണ്യസമിതിയുടെ നേതൃത്വത്തിൽ നടന്ന മൊബൈൽ ഫോൺ വിതരണവും കൊവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കലും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമിതി രക്ഷാധികാരി പുല്ലമ്പള്ളിൽ അബ്ദുൾ റഹ്മാൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ പ്രതിരോധ പ്രവർത്തകരെ ആദരിച്ചു. മൊബൈൽ ഫോൺ വിതരണം ജി. പത്മകുമാർ നിർവഹിച്ചു. സമിതി അംഗങ്ങളായ പ്രകാശ്, ബർണാഷ് തമ്പി, ചക്രപാണി, സാജിത്, ഉമയമ്മ, ശ്രീദേവി മോഹൻ, മുരളി തുടങ്ങിയവർ സംസാരിച്ചു.