photo
അദ്ധ്യാപക കലോത്സവത്തിൽ മികവ് തെളിയിച്ച അദ്ധ്യാപകരെ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഷിബു മൊമന്റോ നൽകി ആദരിക്കുന്നു

കരുനാഗപ്പള്ളി: കെ.എസ്.ടി.എ ആലപ്പാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക കലോത്സവത്തിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. അദ്ധ്യാപകരായ കുഴിത്തുറ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ സോബി സതീഷ്, ചെറിയഴീക്കൽ ഗവ. എൽ.പി.എസിലെ ശിവതാര എന്നിവരെയാണ് ആദരിച്ചത്. ചെറിയഴീക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം എം.എസ്. ഷിബു പ്രതിഭകളെ മെമന്റോ നൽകി ആദരിച്ചു.

യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് ബീന അദ്ധ്യക്ഷത വഹിച്ചു. 'കുട്ടിക്കൊരു വീട് ' പദ്ധതിയിലേക്കുള്ള ആലപ്പാട് ബ്രാഞ്ചിന്റെ ആദ്യ ഗഡു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സബിത ഏറ്റുവാങ്ങി. ഉപജില്ലാ സെക്രട്ടറി ശ്രീകുമാരൻ പിള്ള, ട്രഷറർ വിളയിൽ ഹരികുമാർ, പ്രഥമാദ്ധ്യാപിക സിന്ധു, ബ്രാഞ്ച് ട്രഷറർ ശാലിനി, ഡാലിയ തുടങ്ങിയവർ പങ്കെടുത്തു.