കുന്നത്തൂർ : ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്‌ അദ്ധ്യക്ഷത വഹിച്ചു.

എം.വി. ശശികുമാരൻ നായർ, കല്ലട രമേശ്, വൈ. ഷാജഹാൻ, ബി. ത്രിദീപ് കുമാർ, ദിനേശ് ബാബു, ഗോകുലം അനിൽ, പി.എം. സെയ്ദ്, ബി. സേതുലക്ഷ്മി, സുരേഷ് ചന്ദ്രൻ, ഹാഷിം സുലൈമാൻ, ജയശ്രീ രമണൻ, എം. ശിവാനന്ദൻ, എൻ. സോമൻപിള്ള, സിജു കോശി വൈദ്യൻ, ചന്ദ്രൻ കല്ലട, സ്റ്റീഫൻ പുത്തേഴ്ത്ത്, പി. ജയൻ തുടങ്ങിയവർ സംസാരിച്ചു.