ഓച്ചിറ: പെട്രോൾ-പാചക വാതക നികുതിയുടെ പേരിൽ നടത്തുന്ന കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലിയെ ജില്ലാതിർത്തിയായ ഓച്ചിറയിൽ കെ.പി.സി.സി ജന.സെക്രട്ടറി സി.ആർ. മഹേഷ് എം.എൽ.എ സ്വീകരിച്ചു. കായംകുളത്തിന് സമീപം കൃഷ്ണപുരത്തുനിന്ന് ആരംഭിച്ച സൈക്കിൾ റാലി ഉദ്ഘാടനം ചെയ്തത് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസാണ്. റാലി നാളെ വൈകിട്ട് തിരുവനന്തപുരത്ത് സമാപിക്കും. ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് കൊല്ലം വരെ സൈക്കിളിൽ റാലിയെ അനുഗമിച്ചു. ഓച്ചിറയിൽ നൽകിയ സ്വീകരണത്തിന്

കെ.പി.സി.സി നിർവാഹക സമിതി അംഗം എം.അൻസാർ, ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ, മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ്, ബി. സെവന്തികുമാരി, കെ.എം. നൗഷാദ്, അൻസാർ. എ. മലബാർ, എൻ. കൃഷ്ണകമാർ, അയ്യാണിക്കൽ മജീദ്, കെ. ശോഭകുമാർ, എൻ. വേലായുധൻ, സന്തോഷ് തണൽ, എസ്. സുൽഫിഖാൻ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.