പുത്തൂർ: എ.ഇ.പി.എം.എച്ച്.എസ്.എസ് 1987 ഇരുമ്പനങ്ങാട് ഒരുമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം നൽകി. കാൻസർ രോഗിയായ പവിത്രേശ്വരം വാണിവിള വീട്ടിൽ സിന്തിൽ കുമാറിന്റെ ഭാര്യ ജി.കെ.ശ്രീജ യ്ക്കാണ് ചികിത്സാ സഹായം നൽകിയത്. ലഫ്റ്റനന്റ് കേണൽ അനിൽ കുമാർ ചെക്ക് കൈമാറി. തൃദീപ്, ആർ.എസ്. സജു, പി.എസ്. അദ്വാനി ,സുരേഷ് കുണ്ടറ,കെ.ശശികുമാർ , ശിവദാസൻ, ഷാജി, ബിജു, സജീവ്, പ്രസാദ്, വർഗീസ്, സന്തോഷ് എന്നിവർ പങ്കെടുത്തു.