കൊട്ടാരക്കര: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബഡ്ജറ്റും പ്ലാനിംഗും അവതരിപ്പിക്കുന്നതിന് മുൻപായി ഗുരുദേവന്റെ ചിത്രവും സന്ദേശവും ഉൾക്കൊളളുന്ന ലോഗോയുടെ പ്രകാശനമായിരുന്നു വേണ്ടതെന്ന് ശ്രീനാരായണ ദർശന സേവാ സമാജം അഭിപ്രായപ്പെട്ടു. ഗരുവിന്റെ ചിത്രമോ സന്ദേശമോ ഇല്ലാതെ പ്രകാശനം ചെയ്ത ലോഗോ മരവിപ്പിച്ച് പുന:പരിശോധനാ സമിതി രൂപീകരിച്ചിട്ട് നാളുകളേറെയായെങ്കിലും ഇനിയും ബന്ധപ്പെട്ടവർ പുലർത്തുന്ന മൗനം
സംശയാസ്പദമാണെന്ന് സേവാ സമാജം വിലയിരുത്തി. ഓൺലൈനായി ചേർന്ന യോഗം ശ്രീനാരായണ ദർശന സേവാ സമാജം സംസ്ഥാന സെക്രട്ടറി തോപ്പിൽ ബാലചന്ദ്രൻ
ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആന്റണി ഇലഞ്ഞിക്കൽ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ സത്യൻ പേരമ്പ്ര ,എസ്.മോഹനൻ, സുധാകരൻ മേലാറ്റൂർ, അഭിലാഷ് ചെല്ലമംഗലം, വിവേകാനന്ദൻ നാട്ടിക എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി മുകുന്ദൻ രാമചന്ദ്രൻ സ്വാഗതവും പുഷ്പകുമാർ തട്ടത്തുമല നന്ദിയും പറഞ്ഞു.