കൊട്ടാരക്കര: ബി.ജെ.പി കുളക്കട ഏരിയാ കമ്മിറ്റിയും കർഷകമോർച്ച കുളക്കട പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സർക്കാർ പ്രധാനമന്ത്രി കിസാൻ സമ്മാന നിധി, കാർഷിക വിളകൾക്കുള്ള താങ്ങുവില എന്നിവ അട്ടിമറിക്കുന്നതിനെതിരെയാണ് പ്രതിഷേധ ധർണ നടത്തിയത്. കുളക്കട കൃഷിഭവന് മുന്നിൽ നടന്ന ധർണ ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കുളക്കട വേണു ഉദ്ഘാടനം ചെയ്തു. കർഷക

മോർച്ച ജില്ലാ സെക്രട്ടറി ജി.ഗോപിനാഥൻ പിള്ള, ബി.ജെ.പി മേഖലാ പ്രസിഡന്റ് ജയകുമാർ, ഹരികൃഷ്ണൻഎന്നിവർ സംസാരിച്ചു. തങ്കപ്പൻനായർ, പ്രഭാകരൻ, അനിൽകുമാർ, രവീന്ദ്രൻ, മുരളീധരൻ നായർ, സഹദേവൻ എന്നിവർ പങ്കെടുത്തു.