കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 23ന് അഭിമുഖം നടക്കും. പ്ളസ് ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 22ന് മുമ്പ് എംപ്ലോയബിലിറ്റി സെന്ററിന്റെ ഫോൺ നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. നേരിട്ട് ഹാജരാകുന്നവർക്ക് അവസരം നൽകില്ല. നൈപുണ്യ - അഭിമുഖ പരിശീലനവും കരിയർ കൗൺസലിംഗ് ക്ലാസുകളും നേരത്തെ നടത്തിയിരുന്നു. ഫോൺ: 8714835683, 9895699194.