v

കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ രക്തദാനം കാമ്പയിന് തുടക്കംകുറിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാനും എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ കൗൺസിലറുമായ സിബു വൈഷ്ണവ് രക്തദാനം നടത്താനുള്ള പത്തോളം പേരുടെ സമ്മതപത്രം സ്വീകരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാജി മംഗലശേരിൽ, സെക്രട്ടറി എം.എസ്. വിശാൽ, യൂണിയൻ കോ ഒാർഡിനേറ്റർ ഹനീഷ്, ജോ. സെക്രട്ടറിമാരായ വിനുകുമാർ മുളവന, അഡ്വ. ജിൻസ്, യൂത്ത്മൂവ്മെന്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ, സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ എന്നിവരുടെ നിർദേശപ്രകാരം ആദ്യഘട്ടമായി നിഥിൻ ആർ. സാംബൻ, മനു, വിബിൻ രാജ് പേരയം, സുധീഷ് എസ്. മുളവന, രതീഷ് പേരയം, അഥിൻ പി. രാജ്, അമൃത് ബാബു തുടങ്ങിയവർ രക്തദാനം നടത്തി.