paravur
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത സ്കൂളിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണോദ്‌ഘാടനം നടത്തി

പരവൂർ : നെടുങ്ങോലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറി വാർഡ് മെമ്പർ രാഗിണി ഉദ്‌ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രകാശ് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർമാൻ പ്രേമചന്ദ്രൻ ആശാൻ, കൺവീനർ ഷാജി, വൈസ് ചെയർമാൻ ശ്രീധരൻ, രക്ഷാകർതൃ പ്രതിനിധി ജയലാൽ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.ആർ. ജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എൻ. പ്രകാശ് നന്ദിയും പറഞ്ഞു.