കരുനാഗപ്പള്ളി: 'സ്ത്രീ തന്നെ ധനം' എന്ന മുദ്രാവാക്യമുയർത്തി ചവറ ബി.ജെ.എം ഗവ. കോളേജിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അജിതകുമാരി മുഖ്യപ്രഭാഷണം നടത്തി. വോളണ്ടിയർ ലീഡർ തസ്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് ഉപദേശകസമിതി അംഗം വി. ജ്യോതിഷ് കുമാർ, പ്രോഗ്രാം ഓഫീസർമാരായ ഡോ. ഗോപകുമാർ, പ്രൊഫ. അഭിലാഷ്. വോളണ്ടിയറർമാരായ അമൽ ജെ. ദേവ്, അപർണ, പ്രസീത, വിദ്യരാജ് തുടങ്ങിയവർ നേതൃത്വം നൽകി.