byapari
വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളിക്കാവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിൽപ്പ് സമരം

ഓച്ചിറ: വള്ളിക്കാവ് പൊതുമാർക്കറ്റ് മാസങ്ങളായി അടച്ചിട്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളിക്കാവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാർക്കറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കാവ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധം സമിതി സംസ്ഥാന സെക്രട്ടറി നിജാം ബഷി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേന്ദ്രൻ വള്ളിക്കാവ് സ്വാഗതം പറ‌ഞ്ഞു. വള്ളിക്കാവ് ശ്രീകുമാർ, ഷിജി, അനസ്, സുഗതൻ, സുഭാഷ്, മനോജ്, ജയചന്ദ്രൻ, സുശീലൻ, അശോകൻ തുടങ്ങിയവർ സംസാരിച്ചു.