prathi-kannan-29
പിടിയിലായ കണ്ണൻ

ഇരവിപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള ശ്രീനാരായണപുരം ഉദയാശ്രീനഗർ 100 ഉണ്ണി നിവാസിൽ അപ്സര കണ്ണൻ എന്നു വിളിക്കുന്ന കണ്ണനാണ് (29) പിടിയിലായത്. ഇക്കഴിഞ്ഞ പതിനഞ്ചിന് രാത്രി ഒമ്പതു മണിക്ക് ശ്രീനാരായണപുരം ജംഗ്ഷന് സമീപം വാളുമായെത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പുന്തലത്താഴം ശിവാനഗർ 25 ബി, തിരുവാതിര ഹൗസിൽ അച്ചു എന്നു വിളിക്കുന്ന അരുൺ അജിനെ (26) വാളുകൊണ്ട് വെട്ടുകയായിരുന്നു. അച്ചുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വിനുവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. മുൻ വിരോധമാണ് ആക്രമണത്തിന് കാരണം. വെട്ടാനുപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരവിപുരം എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ അരുൺ ഷാ, ദീപു, ഷിബു പീറ്റർ, എ.എസ്.ഐ ഷാജി, സി.പി.ഒ മനാഫ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.