prathi-jose-37
പിടിയിലായ ജോസ്

ഇരവിപുരം: ആയുധങ്ങളുമായി സംഘടിച്ചെത്തി വീട് അടിച്ചുതകർത്ത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രധാനിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് താന്നി സാഗര തീരംസുനാമി ഫ്ലാറ്റിലെ താമസക്കാരൻ അഞ്ചിൽ ജോസാണ് (37) അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനാറിന് രാത്രി പതിനൊന്നരയോടെ ഇയാളുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവർ സുനാമിഫ്ലാറ്റിലെ മൂന്നാം ബ്ലോക്കിലുള്ള വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയാണ് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ജോസിനെ സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സുനാമി ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തി വരുന്ന സംഘത്തിൽപ്പെട്ടയാളാണ് ജോസെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരവിപുരം എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ അരുൺ ഷാ, ദീപു, ജയകുമാർ, എ.എസ്.ഐ ഷാജി, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.