ശാസ്താംകോട്ട: പെൺകുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾക്കെതിരെ കെ.പി.സി.സി സംസ്കാരിക സാഹിതി ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ചിത്രരചനാ മത്സരം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു വിജയൻ അദ്ധ്യക്ഷത വഹിച്ചു. കലാകാരന്മരായ എബി പാപ്പച്ചൻ, ശൂരനാട് സജീവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ശ്രീകുമാർ, വി. വേണുഗോപാല കുറുപ്പ്, ഷാഫി ചെമാത്ത്, എച്ച്. അബ്ദുൽ ഖലീൽ, സന്ദീപ്, സരസചന്ദ്രൻ സായിറസ്, അരുൺ ഗോവിന്ദ്, ഗംഗാദേവി, മിനി സുദർശൻ, അഞ്ജലി നാഥ്, ദിലീപ്, ശ്രീലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, രാജൻ, ഇജാസ് തുടങ്ങിയവർ സംസാരിച്ചു.